About

ഇന്നു സംഭവിക്കുന്നതെല്ലാം എല്ലാവരും അറിയും , കാരണം അതെല്ലാം വാര്‍ത്തകള്‍ ആണ് . പക്ഷെ ഒരല്പം പുറകോട്ടു നോക്കു അന്ന് വാര്‍ത്തകള്‍ ആയിരുന്നവയെല്ലാം ചരിത്രമായി കഴിഞ്ഞിരിക്കുന്നു . ഒരു ഗ്രാമത്തിലെ സംഭവങ്ങള്‍ , ആ ഗ്രാമത്തെ സുന്ദരിയാക്കുന്ന പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ , ഒരു കാലഘട്ടത്തില്‍ ആ നാട്ടുകാരെ വളരെ അധികം സ്വാധീനിക്കുകയും , സഹായിക്കുകയും ചെയ്ത വ്യക്തികള്‍ , വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും , ആഘോഷങ്ങളും അപകടങ്ങളും . പലരുടെയും ഡയറികളില്‍ അല്ലെങ്കില്‍ ഒരു കഥയിലോ നോവലിലോ ഒരു ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ കാണാം . ഇന്നു കാര്യങ്ങള്‍ വ്യതസ്തമാണ് . രണ്ടു നമ്പരുകള്‍ കൊണ്ട് (൦ ഉം1 ഉം ബൈനറി നമ്പരുകള്‍ ) എന്തും സാധ്യമാക്കാവുന്ന നിലയിലേക്ക് ശാസ്ത്രത്തെ മനുഷ്യന്‍ കൊണ്ടെത്തിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍ . ഒരു തരത്തില്‍ നോക്കിയാല്‍ സ്വാര്‍ത്ഥത നമ്മളില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ , കാരണം അറിവുകളും കഴിവുകളും പങ്കു വയ്ക്കാനും പരസ്പരം സഹായിക്കാനും ഇന്നു എല്ലാവരും കൂടുതല്‍ താല്പര്യമുള്ളവരാണ്   ഇത്രയും സാദ്ധ്യതകള്‍ ഉണ്ടെന്നിരിക്കെ ഒരു ഗ്രാമത്തിലെ കാഴ്ചകളും , അതിന്റെ കഴിഞ്ഞ കാലവും , രേഖപ്പെടുത്താനും പങ്കു വയ്ക്കാനും ഇന്നു നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ പുറകെ വരുന്നവര്‍ നമ്മളെ പഴി പറഞ്ഞെന്നിരിക്കും. 
ഒന്നോ രണ്ടോ പേര്‍ മാത്രം മുന്നിട്ടിറങ്ങുന്നത് കൊണ്ട് ഈ ബ്ലോഗിന് അതിന്റെ സഫലത കൈ വരിക്കാന്‍ പ്രയാസമാണ് . നിങ്ങള്‍ക്ക് മലമക്കാവിനെ കുറിച്ച് പറയാനുണ്ടെങ്കില്‍ ഞങ്ങളോട് ചേരു . നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം . മതപരമോ , രാഷ്ട്രീയമോ ആയ ഒരു സംഘടനയുമായോ , ആദര്‍ശങ്ങളുമായോ ഈ ബ്ലോഗിന് യാതൊരു വിധത്തിലുള്ള ബന്ധങ്ങളുമില്ല .
മലമക്കാവ് പി . ഒ ഇല്‍ എങ്ങനെ  പങ്കു ചേരാം ?
താഴെ പറയുന്ന ഏതു കാര്യത്തിനും malamakkavupost@gmail.com ലേക്ക് ആണ് മെയില്‍ ചെയ്യേണ്ടത് . അല്ലെങ്കില്‍  9995024287 എന്ന നമ്പരില്‍ വിളിക്കു .   
൦) ലേഖനങ്ങള്‍ , കഥ , കവിത , ഫോട്ടോ , ചിത്രങ്ങള്‍ മുതലായവ എല്ലാം നിങ്ങള്‍ക്ക് ഇവിടെ പ്രസിദ്ധീകരിക്കാം . മലമക്കാവുമായി ബന്ധമില്ലാത്ത ലേഖനങ്ങളും പരിഗണിക്കും .  ഇംഗ്ലിഷ് അല്ലെങ്കില്‍ മലയാളം ഭാഷ ഉപയോഗിക്കാം .  നിങ്ങളുടെ പ്രായം ഒരു പ്രശ്നമേ അല്ല .
1) നിങ്ങള്‍ക്ക് സ്വന്തമായി മലമക്കാവ് പി . ഒ ഇല്‍ ഒരു അക്കൗണ്ട്‌ വേണം എന്ന്  ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് മെയില്‍ ചെയ്യു .
2) നിങ്ങള്‍ക്ക് അക്കൗണ്ട്‌ നിര്‍ബന്ധമില്ല പക്ഷെ നിങ്ങളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രം മതി എന്നുണ്ടെങ്കില്‍ നിങ്ങളെ കുറിച്ചും അതോടൊപ്പം നിങ്ങളുടെ ലേഖനവും ഞങ്ങള്‍ക്ക് അയച്ചു തരു . നിങ്ങള്‍ക്ക് വേണ്ടി അട്മിനിസ്ടറെട്ടര്‍ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും . ലേഖനത്തോടൊപ്പം നിങ്ങളുടെ പേരും വിവരങ്ങളും കൂടി ഉള്‍പെടുത്തി ആയിരിക്കും പ്രസിദ്ധീകരിക്കുന്നത് . നിങ്ങള്‍ക്ക് മലയാളം ടൈപ് ചെയ്യാന്‍ പ്രയാസമാണെങ്കില്‍ മലയാളം ഇംഗ്ലിഷില്‍ ടൈപ് ചെയ്തു ഞങ്ങള്‍ക്ക് അയച്ചാല്‍ മതി . സാങ്കേതിക സഹായങ്ങള്‍ക്ക് Help നോക്കു .
3) നിങ്ങളുടെ കൈവശം മലമക്കാവിനെ സംബന്ധിക്കുന്ന പഴയതോ പുതിയതോ ആയ ഫോട്ടോ , ചിത്രങ്ങള്‍ മുതലായവ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരു അല്ലെങ്കില്‍ ഞങ്ങളോട് പറയു .
4) നിങ്ങളുടെ വീട്ടിലോ അല്ലെങ്കില്‍ അയല്‍ പക്കത്തോ മലമക്കാവിനെ കുറിച്ച് അപൂര്‍വ വിവരങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അതു ചോദിച്ചു മനസിലാക്കി അവരുടെ സമ്മത പ്രകാരം ഞങ്ങളോട് പറയു .  
5) എഴുതാന്‍ കഴിവുള്ള അല്ലെങ്കില്‍ ആഗ്രഹമുള്ള ഏതെങ്കിലും മലമക്കാവുകാരനെ / മലമക്കാവുകാരിയെ  കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഞങ്ങളോട് പറയു . 
6) നിങ്ങളുടെ മക്കളോ , ഭാര്യയോ , ഭര്‍ത്താവോ അല്ലെങ്കില്‍ മറ്റു ബന്ധുക്കള്‍ക്കോ മലമക്കാവിനെ കുറിച്ച് പറയാനുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കു . 
കൂടുതല്‍ മലമാക്കവുകരുമായി മലമക്കാവ് പി. ഒ യെ കുറിച്ച് പറയു . നമുക്ക് ഒരുമിച്ചു നടക്കാം , സഹായിക്കാം , സഹകരിക്കാം .
മലമക്കാവ് പി . ഒ യെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും അവസാന തീരുമാനം ബ്ലോഗ്‌ അട്മിനിസ്ടരേട്ടര്‍മാരുടെതായിരിക്കും