മലമക്കാവ് പി .ഒ , ഒരു ആമുഖം

മലമക്കാവ് പി.ഒ എന്ന ബ്ലോഗ്‌ malamakkavupost.blogspot.com എന്ന വിലാസത്തില്‍  ഇന്ന് പിറവിയെടുക്കുകയാണ് . തനിയെ പൂര്‍ത്തിയാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ കഴിയാത്ത ഒരു ദൌത്യമായതുകൊണ്ട് ഈ ബ്ലോഗ്‌ ആരംഭിക്കുന്നത് ഒരാള്‍ തനിച്ചല്ല . മതപരമോ , രാഷ്ട്രീയമോ ആയ ഒരു സംഘടനയുമായോ , ആദര്‍ശങ്ങളുമായോ ഈ ബ്ലോഗിന് യാതൊരു വിധത്തിലുള്ള ബന്ധങ്ങളുമില്ല  .  ഇപ്പോള്‍ മലമക്കാവ് പി. ഒ പബ്ലിഷ് ചെയ്തു കഴിഞ്ഞു . ഇനി മുതല്‍ ഇതില്‍ എഴുതേണ്ടത് മലമക്കാവുകാരായ നമ്മള്‍ ഓരോരുത്തരും ആണ് . ലേഖനങ്ങള്‍ മാത്രമല്ല , കഥ , കവിത , അഭിമുഖങ്ങള്‍ തുടങ്ങിയവ എല്ലാം എഴുതാം . ഫോട്ടോ , പെയിന്റിങ്ങുകള്‍ തുടങ്ങിയവയും പോസ്റ്റ്‌ ചെയ്യാം . എഴുതാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി അവരുടെ പേരില്‍ Administrator പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് About നോക്കുക . 
                   നമ്മള്‍ ഓരോരുത്തരും കാണുന്ന മലമക്കാവ് വേറെ വേറെ ആയിരിക്കും . പ്രായത്തിനും ,  നമ്മള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വഴികള്‍ക്കും , ബന്ധപ്പെടുന്ന വ്യക്തികള്‍ക്കും , സുഹൃത്തുക്കള്‍ക്കും എല്ലാം  അനുസരിച്ച് നമ്മള്‍ കാണുന്ന മലമക്കാവിനും വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും . മലമക്കാവ് എന്ന് പറയുമ്പോള്‍ അഭിമാനത്തോടെ കൂടെ പറയാവുന്ന കുറച്ചു കാര്യങ്ങള്‍ ആണ് നീലത്താമര , നിള , അഗ്നിജിത് എന്ന ആയുര്‍വേദ മരുന്ന് (To Heal Severe Burn Wounds) , തായമ്പകയിലെ മലമക്കാവ് ശൈലി , മലമക്കാവ്  അയ്യപ്പ ക്ഷേത്രം , നെല്‍ പാടങ്ങള്‍ തുടങ്ങിയവ . മലമക്കാവുകാരുടെ ആഘോഷങ്ങളില്‍ ഓണവും , വിഷുവും , പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ പ്രധാനപ്പെട്ടവ മലമക്കാവ് നാട്ടു താലപ്പൊലിയും , നബിദിനാഘോഷവുമാണ് . 
                         ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലമക്കാവുകാര്‍ ഒരുപാടു ഉണ്ട് . അത് പോലെ തന്നെ പഠന  കാര്യങ്ങള്‍ക്കും മറ്റുമായും നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരും കുറവല്ല . ഒരുപാടു സ്ഥലങ്ങളില്‍ ആയി പടര്‍ന്നു കിടക്കുന്ന വേരുകള്‍ ഉള്ള വലിയ തറവാടുകളും ഏതൊരു പാലക്കാടന്‍ ഗ്രാമത്തിലെയും എന്ന പോലെ മലമക്കാവിലും ഉണ്ട് . എല്ലാവരുടെയും സഹകരണങ്ങളും സ്നേഹവും പ്രതീക്ഷിചു കൊണ്ടാണ് മലമക്കാവ് പി .ഒ തുടക്കം കുറിക്കുന്നത് . അഭിപ്രായങ്ങളും , രചനകളും , ആവശ്യങ്ങളും malamakkavupost@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാം . രചനകളില്‍ വ്യക്തികളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സൂക്ഷ്മതയോടെ വേണം ചെയ്യാന്‍ . 
സഹായ സഹകരണങ്ങള്‍ പ്രതീക്ഷിചു കൊണ്ട് 
മലമക്കാവ് പി.ഒ 
നന്ദി            

This entry was posted in . Bookmark the permalink.

Leave a Reply